ഇന്ന് മലയാളികൾ മുടങ്ങാതെ കാണുന്ന ഒരു ജനപ്രിയ പരമ്പര ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേരാണ് ഉപ്പും മുളകും. സ്വന്തം വീട് പോലെയാണ് പലർക്കും ഇപ്പോൾ ബാലുവിന്റെ കുടുംബം. ബാലുവും നീലുവും മുടിയനും ലെച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും പുതിയ കഥാപാത്രമായ പൂജയും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. കഴിഞ്ഞ കുറേ എപ്പിസോഡുകളിലായി നീലുവിന്റെ കൈയ്യിൽ കാണുന്ന ബാൻഡേജാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പരമ്പരയിൽ നിന്ന് മാറി തൻ്റെ വീട്ടിലെ വിശേഷങ്ങളുമായി എത്തിയിരിക്കുയാണ് നടി. ഏറെ കാലത്തിന് ശേഷം കുടുംബസമേതം എത്തിയിരിക്കുകയാണ് നിഷ സാരംഗ്. നടിയ്ക്കൊപ്പം മക്കള്‍ ഇരുവരും മൂത്ത മകളുടെ ഭര്‍ത്താവും പേരക്കുട്ടിയും മറ്റ് ബന്ധുമിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുടുംബം എന്ന ക്യാപ്ഷനില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. എന്നാല്‍ നീലുവിന്റെ കൈയിലെ ബാന്‍ഡേജിനെ കുറിച്ചാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ എപ്പിസോഡുകളിലും നീലുവിന്റെ കൈയില്‍ ഒരു ബാന്‍ഡേജ് കണ്ടിരുന്നു. ഇതോടെ കൈയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉപ്പും മുളകിലും അഭിനയിക്കാൻ വേണ്ടി കൈയിലൊരു കെട്ട് എന്നാണ് കരുതിയിരുന്നത്. ഇതിപ്പോ ശരിക്കും എന്താണ് പറ്റിയതെന്ന് ആരാധകരുടെ ചോദ്യം. വല്ലോ അപകടം പറ്റിയിരുന്നോ എന്നടക്കം ചോദ്യങ്ങൾ വന്നെങ്കിലും ഇതിനൊന്നും നടി മറുപടി കൊടുത്തിട്ടില്ല.