ജീവിതത്തില്‍ മോഹന്‍ലാല്‍ പുതിയൊരു ചുവടുവെക്കുന്നുവെന്ന സര്‍പ്രൈസ് പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത സ്വന്തം ബ്ലോഗിലൂടെയാണ് താരം പുറത്തുവിട്ടത്. ബറോസ്സ് എന്നാണ് ചിത്രത്തിന്റെ പേര്.പോർച്ചുഗീസ് പശ്ചാത്തലത്തിൽ ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടുക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നികുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്