നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം. കോവിഡ് പടരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ നിർത്തി വെച്ചിരിക്കുകയാണ്. ഈ ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ വെളിപ്പെടുത്തിയിരിക്കുകയാണ്. രക്കഥാകൃത്ത് ജിജോ പൊന്നൂസ് നേരത്തെ തന്നെ വിളിച്ച് ചോദിച്ചിരുന്നു. പക്ഷേ, സമയമില്ല എന്നായിരുന്നു താന്‍ പറഞ്ഞത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ അണ്ണൻ എന്ന് സന്തോഷ് ശിവൻ വിളിക്കുന്ന മോഹൻലാൽ വിളിച്ചത് കൊണ്ടാണ് തൻ വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബറോസ് ഒരു ത്രീഡി സിനിമയാണ്. ടെക്നിക്കലി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. മാത്രമല്ല ബറോസ് ഒരു കൊമേഴ്ഷ്യല്‍ ത്രില്ലര്‍ അല്ല. ചില്‍ഡ്രന്‍സ് ഫിലിം ആണെങ്കിലും ത്രീഡി ആകുമ്പോള്‍ വലിയ റീച്ചായിരിക്കും. വലിയ ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ സിനിമയിലുണ്ട്. ഇതൊരു പ്ലസന്റ് സിനിമയായി വരണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ സബ്ജക്ടാണെന്നും അത് എപ്പോഴും ചെയ്യാന്‍ പറ്റില്ലെന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.