നാൽപത് വർഷം നീണ്ടു നിന്ന അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമായ സംവിധായക വേഷം അണിഞ്ഞിരിക്കുകയാണ് ലാലേട്ടൻ. അദ്ദേഹത്തിന്റെ ആദ്യ സംവിധാനമായ ബറോസിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ പൃഥ്വിരാജ് ലാലേട്ടനെയാണ് നായകനാക്കിയത്. ഇപ്പോഴിതാ ബറോസിൽ പൃഥ്വിരാജിനെ ലാലേട്ടൻ ഡയറക്റ്റ് ചെയ്യുന്ന ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഉടൻ തന്നെ ഷൂട്ട് തുടങ്ങും.