ലാലേട്ടൻ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായ ജ്യോതി മദ്നാനി ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
ബറോസ്: ഗാര്ഡിയന് ഓഫ് ഡി’ ഗാമാസ് ട്രെഷര്‍ ത്രിഡി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.