വലിയൊരു ആരാധക വൃത്തത്തെ വേഗത്തിൽ സൃഷ്ടിച്ചെടുത്ത ഒരാളാണ് ബഷീര്‍ ബഷി. അതിനായി ബഷീറിനെ സഹായിച്ചത് ബിഗ് ബോസ് ആയിരുന്നു. ഏഷ്യാനെറ്റില്‍ ആദ്യ സീസണ് ബിഗ് ബോസ് ആരംഭിച്ചതുമുതല്‍ ബഷീര്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി. രണ്ടു ഭാര്യമാരുള്ള ബഷീറിനെ പ്രേക്ഷകര്‍ അറിഞ്ഞതും ബിഗ് ബോസിലൂടെ തന്നെ ആയിരുന്നു. യൂട്യൂബര്‍ മോഡല്‍ തുടങ്ങി നിരവധി മേഖലകളില്‍ സജീവമായ ബഷീർ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബഷീർ തന്റെ ആദ്യ ഭാര്യയായ സുഹാനയോട് അനുവാദം ചോദിച്ചതിന് ശേഷമാണ് മഷൂറയെ വിവാഹം ചെയ്തത്.
ബഷീറിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവതെയും ബഷീറിന്റെ പിറന്നാള്‍ ലൈവ് വീഡിയോകൾ വെച്ചുകൊണ്ടാണ് മൂവരും ആഘോഷിക്കുന്നത്. 17 വയസ്സിന്റെ പിറന്നാള്‍ ആണ് ബഷി ഇന്ന് ആഘോഷിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് മഷൂറ പിറന്നാള്‍ വീഡിയോ ആരംഭിച്ചത്. മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ ബഷിയുടെ പിറന്നാളിന് എത്തിയിരുന്നു. ഇന്ന് ചെറിയ ആഘോഷങ്ങൾ ഉള്ളൂവെന്നും അടുത്തദിവസം കിടിലനായി ആഘോഷിക്കുന്നുണ്ടെന്നും മഷൂറ വീഡിയോയിൽ പറഞ്ഞിരുന്നു.