ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ്ബഷീര് ബഷി. ബിഗ്ബോസിലെ സട്രോങ്ങായ ഒരു മത്സരാര്‍ത്ഥിയായിരുന്നു ബഷി. ഷഓയ്ക്ക് ശേഷം താരം യുട്യൂബ് ചാനലിലൂടെയും വെബ്സീരിസിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നു. എല്ലാ പിന്തുണയും താരത്തിന് നല്‍കുന്നത് രണ്ട് ഭാര്യമാരാണ്. ഷോയിലൂടെയാണ് രണ്ട് വിവാഹം ചെയ്ത കാര്യം താരം പുറത്ത വിട്ടത്.
രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയാണ് താരം ഇപ്പോള്‍ നല്‍കുന്നത്. ആദ്യഭാര്യയില്‍ താരത്തിന് രണ്ട് മക്കളുണ്ട്. രണ്ടാമതായി വിവാഹം കഴിക്കുന്നതിന് മുന്‍പ് ആദ്യഭാര്യയോട് മനസ് തുറന്നിരുന്നുവെന്നും ഭാര്യയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ബഷീര്‍ ബഷി തുറന്നു പറയുന്നു.
ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സുഹാനം മഷൂറ എന്നുമാണ് ഭാര്യമാരുടെ പേരുകള്‍. ഇരവര്‍ക്കും യുട്യൂബ് ചാനലുമുണ്ട്. കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ് സുഹാനയുമായി പ്രണയത്തിലായതും വിവാഹം ചെയ്യുന്നതും പിന്നീട് റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് മഷൂറയെ വിവാഹം കഴിച്ചത്. ബിസിനസുമായി ബന്ധപ്പെട്ട് മംഗലാപുരത്തുള്ള സമയത്തായിരുന്നു മഷൂറയെ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തുകയുമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും പരിചയത്തിലായത് എന്നും താരം പറയുന്നു. രണ്ട് വിവാഹം കഴിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും താരം കൂട്ടിചേര്‍ത്തു.