മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രങ്ങൾ ആയിരുന്നു ഗോദയും കുഞ്ഞിരാമായണവും. രണ്ടുവർഷം മുമ്പ് ഒരു ചിങ്ങം ഒന്നിന് ബേസിൽ ജോസഫ് കോട്ടയം പുതുപ്പള്ളി സ്വദേശിയായ എലിസബത്തിനെ വിവാഹം ചെയ്തു. ഏഴു വർഷങ്ങൾക്കു മുൻപ്
ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടിയത്. അതൊരു പ്രണയവിവാഹമായിരുന്നു. തന്റെ വിവാഹദിവസം പ്രേക്ഷകർക്ക് ഒരു സമ്മാനം എന്ന രീതിയിൽ ബേസിൽ ഒരു മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചിരുന്നു. ഉണ്ണി ആറിന്റെ തിരക്കഥയിൽ മമ്മൂട്ടിക്കൊപ്പം ടോവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് ആയിരുന്നു അന്ന് പറഞ്ഞിരുന്നത്.
പക്ഷേ പിന്നീട് ഈ പ്രോജക്റ്റിനെ പറ്റി യാതൊരു വിവരങ്ങളും പുറത്തു വന്നില്ല. ഇന്ന് വീണ്ടും ഒരു ചിങ്ങം ഒന്ന് എത്തിയപ്പോൾ ഒരു പ്രേക്ഷകൻ ഈ ചിത്രം ഇനി ഉണ്ടാകുമോ എന്ന സംശയം ബേസിലിനോട് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. കല്യാണം കഴിഞ്ഞപ്പോൾ ആ ഫ്ലോ അങ്ങ് പോയി എന്നും ഇനി ചെയ്യാനിരിക്കുന്നത് മിന്നൽ മുരളി എന്ന ഒരു സൂപ്പർഹീറോ ചിത്രമാണ് എന്നും ബേസിൽ മറുപടിയായി പറഞ്ഞു.അതിന് ശേഷം ഈ ചിത്രം ഉണ്ടായേക്കും.എന്തായാലും ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ബേസിൽ ജോസഫ് കൂട്ടിച്ചേർക്കുന്നു.