ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫും ടൊവീനോയും ഒന്നിക്കുന്ന പുത്തന്‍ ചിത്രത്തിന് തുടക്കമായി.മിന്നല്‍ മുരളി എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന് സംവിധായകന് ബേസില്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡെയ്സ് ,മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ വിതരണത്തിനെത്തിച്ച വീക്കന്‍ഡ് ബ്ലോക്ക് ബെസ്റ്റേഴ്സിന്റെ ബാനറിലാണ് ചിത്രം സോഫിയ പോള്‍ നിര്‍മിക്കുന്നത്.ഇത് ആ പഴയ ഗോദയല്ല എന്നും കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പരിപാടി അല്ല എന്നുമാണ് പ്രേക്ഷകരോട് നിര്‍മാതാക്കള്‍ തന്നെ പറയുന്നത്.നാലു ഭാഷകളില്‍ ആണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഒരുപാട് ദിവസത്തെ നീണ്ട വലിയ യുദ്ധത്തിനൊരുങ്ങുകയാണ് എന്നും,തങ്ങളുടെ കൂടെ നിന്നുകൊണ്ട് എല്ലാ പിന്തുണയും നല്‍കണം എന്നുമാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.
ടൊവീനോ ഒരു പക്കാ നാടന്‍ ഹീറോ ആയി എത്തുന്നു എന്ന പ്രത്യേകത കൂടാതെ,ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പരിശീലിപ്പിക്കാന്‍ എത്തുന്നത് ഹോളിവുഡ് ഡയറക്ടറായ വ്ലാഡ് റിംബര്‍ഗ് ആണെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ബാറ്റ്മാന്,ബാഹുബലി,സുല്‍ത്താന്‍ തുടങ്ങിയവന് റിംബര്‍ഗിന്റെ ഹിറ്റ് ചിത്രങ്ങള്‍.മിന്നല്‍ മുരളിയുടെ സെറ്റില്‍ ആക്ഷന്‍ രംഗങ്ങള്‍ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. തമിഴ് താരമായ ഗുരു സോമസുന്ദരത്തെ കൂടാതെ ,അജു വര്‍ഗീസ് ,ബൈജു,ഹരിശ്രീ അശോകന്,ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഓണത്തോട് അടുത്തായിരിക്കും ചിത്രം റിലീസിനെത്തുക .