കുഞ്ഞിരാമായണം, ഗോദ എന്നി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് ബേസിൽ ജോസഫ്. ടോവിനോ തോമസ് നായകനായി എത്തുന്ന മിന്നൽ മുരളിയാണ് ബേസിലിന്റെ അടുത്ത സംവിധാന സംരഭം. ഇപ്പോൾ ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി ഒരു പരസ്യ ചിത്രം എത്തിയിരിക്കുകയാണ്. സ്വർണ്ണം വെളിച്ചെണ്ണയ്ക്ക് വേണ്ടിയാണ് ഈ പുതിയ പരസ്യം. രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ബേസിൽ എത്തുന്ന ഈ പരസ്യം ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധ ആകർഷിക്കുകയാണ്.
ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
സ്വർണം വെളിച്ചെണ്ണക്കു വേണ്ടി അഭിനയിച്ച പരസ്യമാണ്. സമയം പോലെ കണ്ടു നോക്കിൻ . സംവിധാനം Jenith Kachappilly
ഇനി ഒരു ഏഴെട്ടെണ്ണം പിന്നാലെ വരുന്നുണ്ട് . ഇത് ആദ്യത്തെ 😀