ജന്മദിനം ആഘോഷിക്കുവാനൊരുങ്ങുന്ന മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്മാന് ബോളിവുഡില്‍ നിന്നുമൊരു സ്നേഹ സമ്മാനം. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാര്‍വാന്റെ സംവിധായകന് ആകര്‍ഷ് ഖുറാനെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള വാന്‍ ദുല്‍ഖറിന് സമ്മാനമായി നല്‍കിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സഹതാരങ്ങളായ ഇര്ഫാന് ഖാന്, മിഥില പാല്ക്കര് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കുന്നത് ഈ വാനിലാണ്.
ദുല്‍ഖര്‍ വളരെയധികം സഞ്ചരിച്ചതാണ് ഈ വാനില്‍, അതുകൊണ്ടാണ് ഈ വാഹനം നല്കുവാന് താന്‍ തീരുമാനിച്ചതെന്ന് ആകര്‍ഷ് പറഞ്ഞു.
മാത്രമല്ല ഏറെ ഓടി തളര്‍ന്ന് ഈ വാഹനത്തിന് പുതുജീവന്‍ നല്കുവാന് ദുല്ഖറിനുള്ളിലെ വാഹനപ്രേമിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.