കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടി ബീന ആന്റണിക്ക് അസുഖം ഭേദമായെന്ന് ഭര്‍ത്താവും നടനുമായ മനോജ്. നേരത്തെ ബീനക്ക് കൊവിഡ് പോസിറ്റീവാണെന്നും ആശുപത്രിയില്‍ കഴിയുകയാണെന്നും പറഞ്ഞ് മനോജ് വീഡിയോയില്‍ വന്നിരുന്നു. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും മനോജ് അറിയിച്ചു..
ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് 9 ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു.
നിരവധി പേര് ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചിരുന്നു. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ പറഞ്ഞിരുന്നു. വിവരമറിഞ്ഞ് ലാലേട്ടന് വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നെന്നും മനോജ് പറഞ്ഞിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ബീനക്ക് കൊവിഡ് ബാധയുണ്ടായത്. റൂം ക്വാറന്റൈനില്‍ ഇരുന്നെങ്കിലും പനി മാറിയില്ല, മാത്രമല്ല ഓക്സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്സിജന്‍ കുറഞ്ഞു വരുന്നതായും കണ്ടു. ക്ഷീണവുമുണ്ടായിരുന്നു, തുടര്‍ന്ന് ഇഎംസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.