മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തി മലയാള സിനിമയിലെ സൂപ്പർതാരങ്ങളും അഭിനയിച്ച് തകർത്ത ബിഗ് ബി എന്ന എവര്‍ഗ്രീന്‍ സ്റ്റൈലിഷ് എന്റര്‍ടെയിനറിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഭീഷ്മവര്ധന് എന്ന കാരക്ടറിന്റെ ആക്ഷന്‍ സീക്വന്‍സാണ് ആരാധകർക്കായി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിത്രത്തിന്റ ചിത്രീകരണം ആഗസ്റ്റിന് പുനരാരംഭിച്ചിരുന്നു ,ഇപ്പോൾ കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് .
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത് പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആര്.ജെ മുരുകന്(മനു ജോസ്) അഡീഷണല്‍ ഡയലോഗും നിർവഹിച്ചു.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി,ദിലീഷ് പോത്തന്, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചെയ്തത്. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിർവഹിക്കുന്നു , പ്രൊഡക്ഷൻ ഡിസൈനർ
സുനില്‍ ബാബു , സമീറാ സനീഷ് കോസ്റ്റിയൂം കൈകാര്യം ചെയ്യും. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് .വിവിധ കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിൻറെ കഥ പറയുന്നത്. മാസ്സ് ആക്ഷൻ എന്റർടെയിനർ ആണെന്നാണ് ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ.