മികച്ച പ്രതികരണങ്ങളോട് കൂടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഉണ്ട. പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം കാണാൻ തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രത്യേക പ്രദർശനത്തിന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എത്തി. ചിത്രം കണ്ടു ഇറങ്ങിയതിനു ശേഷം ചിത്രത്തിന് നൂറിൽ നൂറ് മാർക്കും നൽകിയിരിക്കുകയാണ് ബഹ്റ. അദ്ദേഹത്തിനൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചിത്രം കാണാൻ എത്തി. ഉണ്ടയിൽ ചിത്രീകരിച്ചിട്ടുള്ള പല പ്രതിസന്ധികളും പൊലീസ് ജീവിതത്തിൽ സാധാരണയായി ഉള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു.പൊലീസുകാരുടെ ജീവിതം ജനങ്ങളിലേക്ക് എത്തിക്കുന്ന വളരെ നല്ല ഒരു ചിത്രമാണ് ഉണ്ടയെന്ന് മറ്റ് പോലീസുകാരൻ അഭിപ്രായപ്പെട്ടു.
“വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നത്. കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടും കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടില്ല. കാരണം ആളുകൾ കരുതുന്നപോലെ ത്രില്ലർ നിമിഷങ്ങളോ ആക്ഷനോ ചിത്രത്തിൽ ഇല്ല. വളരെ പതുക്കെയാണ് ചിത്രം കഥ പറയുന്നത്. മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. ചിത്രത്തിൽ പൊലീസിനു വിമർശനവും അഭിനന്ദനവും നൽകുന്നുണ്ട്. ക്ലൈമാക്സും പ്രചോദനമാണ്.”–ബെഹ്റ പറഞ്ഞു.
ഖാലിദ് റഹമാന് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി എത്തിയത് സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് ആയിട്ടാണ്.