കഴിഞ്ഞ ദിവസം വിവാഹിതനായ നടൻ ഭഗത് മാനുവലിന്റെ കല്യാണ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സ്വദേശിനി ഷേലിൻ ചെറിയാനാണ് വധു. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ആ ബന്ധത്തിൽ ഒരു മകൻ ഉണ്ട്. ഷെലിനും ആദ്യവിവാഹത്തിൽ ഒരു മകനുണ്ട്. സ്റ്റീവും ജോക്കുട്ടനും ചേർന്നാണ് ബൊക്കെയും മാലയും കൊടുത്ത് വധൂവരന്മാരെ വരവേറ്റത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.