ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. വീട്ടിലെ കുട്ടി ആയിട്ടാണ് മലയാളികൾ ഭാമയെ കാണുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഭാമ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ആരാധകർ ഇപ്പോഴും ഭാമയെ അറിയപ്പെടുന്നത് സത്യഭാമ എന്ന കഥാപാത്രത്തിന്റെ പേരിലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് താരം.
ഇപ്പോഴിതാ ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഭാമക്കും ഭർത്താവ് അരുണിനും ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ബായില് ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് കുടുബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.