ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുന്ദരി നായികയാണ് ഭാമ. ഇപ്പോൾ കുറച്ചു കാലമായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്ന നടി സ്റ്റേജ് ഷോകളുമായി തിരക്കിലാണ്.മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്.
സോഷ്യൽമീഡിയയിലും വളരെ സജീവമാണ് താരം ഇപ്പോൾ. കഴിഞ്ഞദിവസം നടി അനു സിത്താരയുടെയും ഭർത്താവിന്റെയും വിവാഹവാർഷികത്തിന് ആശംസകളുമായി ഇൻസ്റ്റാഗ്രാം പോസ്റ്റ് കുറിച്ചിരുന്നു ഭാമ .ഇതിനുതാഴെ ഭാമയുടെ വിവാഹ കാര്യത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ആരാധകർ.ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ… ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? എന്നും ആരാധകര്‍ ചോദിച്ചു. ഞാന്‍ കെട്ടികൊളാമെന്ന് പോലും ഒരാള്‍ കമന്റിട്ടു. അതേസമയം വിവാഹത്തെ കുറിച്ച് ചോദിച്ചയാളോട് 2bac0md2 എന്നാണ് വിങ്കിങ്ങ് സിംബലോട് കൂടി ഭാമ മറുപടി നല്‍കിയത്. ഭാമയുടെ ഈ മറുപടി എന്തെങ്കിലും കോഡ് ആണോ എന്ന് വരെ ആരാധകർ സംശയിക്കുന്നുണ്ട്. താരം പ്രണയത്തിലാണ് എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. എന്തായാലും കാത്തിരിക്കുകയാണ് ഭാമയിൽനിന്നുള്ള മറുപടിക്കായി പ്രേക്ഷകർ