ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. വീട്ടിലെ കുട്ടി ആയിട്ടാണ് മലയാളികൾ ഭാമയെ കാണുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഭാമ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ആരാധകർ ഇപ്പോഴും ഭാമയെ അറിയപ്പെടുന്നത് സത്യഭാമ എന്ന കഥാപാത്രത്തിന്റെ പേരിലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് താരം.
നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് നിരവധി വിമർശനങ്ങൾ ഭാമയ്ക്ക് നേരിടേണ്ടിവന്നു. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി വ്യക്തികളാണ് ഭാമയ്യ്ക്കെതിരെ വിമർശനങ്ങൾ ഉയർത്തിയത്. വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്റ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു. 2017 ൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അതിനെതിരെ പ്രതികരിച്ചുകൊണ്ട് ഭാമ ഫേസ്ബുക്കിൽ കുറിച്ച് പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു.
ഈ വിവാദങ്ങൾക്ക് പിന്നാലെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. തന്റെ മുഖം കണ്ണാടിയിൽ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ചെറിയ ഒരു കുറിപ്പും ഭാമ എഴുതിയിട്ടുണ്ട്. നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക,ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. ബി ഒബ്ടിമിസ്റ്റിക് എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണുവാൻ സാധിക്കും.