ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. വീട്ടിലെ കുട്ടി ആയിട്ടാണ് മലയാളികൾ ഭാമയെ കാണുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഭാമ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ആരാധകർ ഇപ്പോഴും ഭാമയെ അറിയപ്പെടുന്നത് സത്യഭാമ എന്ന കഥാപാത്രത്തിന്റെ പേരിലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് താരം. കഴിഞ്ഞദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു. പുത്തൻ ലുക്കിൽ ആയിരുന്നു ഭാമ എത്തിയിരുന്നത്.
2020 ജനുവരി 30 നായിരുന്നു ഭാമയുടെ വിവാഹം. വിവാഹത്തിനുശേഷം ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സാരിയിൽ ഉള്ള ഭാമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നെക്ക് ഫോട്ടോസ് ആണ് ഈ ചിത്രം പകർത്തിയത്. വിവാഹ ശേഷം താരം കൂടുതൽ സുന്ദരിയായി എന്നാണ് ആരാധകർ പറയുന്നത്.