പ്രേക്ഷകരുടെ പ്രിയ നായിക ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു . കൊച്ചിയിലെ മദ റിസോട്ടില്‍ ആയിരുന്നു ചടങ്ങുകൾ. കല്യാണയത്തിനുള്ള ഒരുക്കമായി ഇപ്പോൾ നടിയുടെ മൈലാഞ്ചി കല്യാണം കൂടി നടത്തിയിരിക്കുകയാണ് ഭാമയുടെ ബന്ധുക്കൾ. കോട്ടയം വിന്ഡ്സോര് ഹോട്ടലില്‍ വെച്ചായിരുന്നു നടി ഭാമയുടെ മൈലാഞ്ചി കല്യാണം നടത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടൻ വിനു മോഹനും പാരീസ് ലക്ഷ്മിയും ചടങ്ങിൽ സംബന്ധിച്ചു. വ്യവസായിയായ അരുണാണ് വരൻ, ചെന്നിത്തല സ്വദേശിയാണ്.
പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഒരു അഭിമുഖത്തിനിടയിൽ ഭാമ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും ഭാമ പറയുന്നു. അരുൺ എന്നു പേരുള്ള സഹോദരിയുടെ ഭർത്താവും പ്രതിശ്രുത വരനും ഒരുമിച്ചു പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്. കാനഡയിൽ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലെ ബന്ധമാണ് അരുണിലേക്കു തന്നെ അടുപ്പിച്ചതെന്നും ഭാമ പറയുന്നു.
ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള് നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം