നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം. പത്ത് വർഷങ്ങൾക്കു മുൻപ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു നവീൻ.
2018 ജനുവരി 22നാണ് ഇരുവരും വിവാഹിതരായത്. മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ്. ആരാധകരും സിനിമ ലോകത്തെ സുഹൃത്തുക്കളും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.