മലയാള സിനിമയുടെ എക്കാലത്തെയും താരസുന്ദരികള്‍ ഒരൊറ്റ ഫ്രയ്മില്‍. ആരാധകരുടെ പ്രിയപ്പെട്ട നായിക ഭാവനയാണ് മഞ്ജുവിനെയും സംയുക്തയേയും ഉള്‍പ്പെടുത്തിയുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് താരങ്ങള്‍ക്ക് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് മൂന്നു പേരെയും ഇത് പോലെ ഒരൊറ്റ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. ലോക്ഡൗണ്‍ സമയത്തെ താരങ്ങളുടെ കൂടികാഴ്ചയിലെ സുന്ദര മുഹൂര്‍ത്തമാണിത്.
മലയാളത്തിലെ പ്രിയപ്പെട്ട താരമായ സംയുക്ത വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറിനിന്നിരുന്നു. മഞ്ജു വാര്യരും വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞു. പക്ഷെ ദിലീപുമൊത്തുള്ള ഡിവോഴ്സിന് ശേഷം താരം സിനിമയില്‍ സജീവമാകുകയാണ്.
സംയുക്ത ഇത് വരെ തിരിച്ചു വരവിനെ ക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഭാവനയും വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ മൂന്ന് നടിമാരും. താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ആ ലോക്ഡൗണ്‍ കാലത്ത് നൃത്ത പഠനവുമായി ബന്ധപ്പെട്ട് മഞ്ജു തിരക്കിലായിരുന്നു. ഭാവന കേരളത്തിലെത്തിയതും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. സംയുക്തയുടെ സെപ്ഷ്യല്‍ യോഗ ഫോട്ടോഷൂട്ടും ഈ ലോക്ഡൗണ്‍ കാലത്ത് ശ്രദ്ധ നേടിയിരുന്നു.