മലയാളികളുടെ പ്രിയതാരം ഭാവന തന്റെ പ്രിയ സഹോദരൻ ജയദേവന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. സാഹോദര്യ സ്നേഹം തുളുമ്പുന്ന വരികളോടെയുള്ള ഭാവനയുടെ ആശംസകള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
ഭാവന കുറിച്ചത് ഇങ്ങനെയാണ്. ‘നിന്നെ പോലൊരു സഹോദരന് എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കില്‍, ഈ ലോകം കുറച്ചുകൂടി നല്ലൊരിടം ആയേനെ, ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍’. ഒപ്പം ഇരുവരുടെയും കുട്ടിക്കാല ചിത്രവും ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തമിഴില്‍ ‘പട്ടിണപാക്കം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുള്ള ജയദേവൻ
മിഷ്കിന്റെ അസോസിയേറ്റായിരുന്നു.