നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം. ഭാവനയും നവീനും ചേർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ഒമ്പതു വർഷങ്ങൾക്കു മുൻപ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു നവീൻ.
ഭാവനയുടെ കുറിപ്പ്:
‘റോമിയോ എന്ന സിനിമയുടെ എട്ടാം വർഷമാണിന്ന്. നമ്മുടെ ഒമ്പതാം വർഷവും. ആ സിനിമയാണ് എനിക്ക് എന്റെ റോമിയോയെ തന്നത്. നമ്മൾ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു…നിന്നെ എന്നോടൊപ്പം കൂട്ടാൻ ഞാനെടുത്ത തീരുമാനവും..നന്ദി…എന്റെ ജീവിതത്തിലേക്ക് വന്നതിന്.. എന്നെ നിനക്കായി കരുതാൻ തോന്നിയതിനും…ഒരുമിച്ചുള്ള ഒൻപതാം വർഷം.’–