സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് നടി ഭാവന. ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം പ്രണയദിനത്തിൽ തന്റെ ഭർത്താവ് നവീന് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ കുറിപ്പ് പങ്കുവെച്ചത്. 2011 ലാണ് ഇരുവരും കണ്ടുമുട്ടിയത് എന്നും അന്ന് തമ്മിൽ പ്രണയത്തിൽ ആവും എന്ന ചിന്ത ഭാവനക്ക് ഉണ്ടായിരുന്നില്ല എന്നും പ്രൊഡ്യൂസറും നടിയും തമ്മിലുള്ള ഒരു പ്രൊഫഷണൽ ബന്ധത്തിൽ നിന്നും നല്ലൊരു സൗഹൃദത്തിലേക്ക് എത്തുവാൻ തങ്ങൾക്ക് അധികകാലം വേണ്ടി വന്നില്ല എന്നും കുറുപ്പിൽ പറയുന്നു.
ഇരുവരുടെയും പ്രണയത്തിന് ഒമ്പത് വർഷങ്ങൾ തിരിഞ്ഞിരിക്കുകയാണ്. വേർപിരിയുവാൻ തക്ക പല പ്രതിസന്ധികളും ഉണ്ടായപ്പോഴും തങ്ങൾ ഒന്നിച്ചുതന്നെ നിന്നു എന്നും ഇനിയും അത് തുടരട്ടെ എന്നും ഭാവന ആശംസിക്കുന്നു. നവീനെ അനന്തമായ പ്രണയിച്ചു കൊണ്ടിരിക്കുന്നു എന്നും നവീൻ അദ്ദേഹം ആയിത്തന്നെ തുടരുന്നതിന് നന്ദിയും ഭാവന പറയുന്നു.