നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.
താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുക്കാറ്. അടുത്തിടെ ഒരു ടിവി ഷോയിലും താരം പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഭാവന ഇപ്പോൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് തരംഗമാകുന്നത്. ഏറ്റവും മികച്ച തെറാപ്പിസ്റ്റുകൾക്ക് പൂടയും നാല് കാലുമുണ്ടെന്ന ക്യാപ്ഷനോട് കൂടെ പട്ടികളുടെ ചിത്രമാണ് ഭാവന പങ്കു വെച്ചത്. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. മിക്ക ആരാധകർക്കും വേണ്ടത് താരത്തിന്റെ കയ്യിൽ നിന്നും ഒരു ഹായ് ആണ്. എന്നാൽ ഹായ് ചോദിച്ചവരെ ഒന്നും താരം നിരാശപ്പെടുത്തിയില്ല. നവീനും ഒപ്പമുള്ള ചിത്രങ്ങൾ ഭാവന ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.