മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഭാവന തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോട് ഒപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയ ജീവിതത്തിന് തുടക്കം. താരതമ്യേനെ മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിന് ശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു. അതേപോലെ നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ പകർത്തിയ തന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഭാവന. നാമെല്ലാവരും അൽപ്പം തകർന്നിരിക്കുന്നവരാണ്..! അങ്ങനെയാണ് വെളിച്ചം കടന്നു വരുന്നത് എന്നാണ് ഫോട്ടോ പങ്ക് വെച്ച് നടി കുറിച്ചത്.
View this post on Instagram