ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും തിരുവനന്തപുരത്തെ ലൊക്കേഷനിൽ വെച്ച് കഴിഞ്ഞദിവസം നടന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗിരീഷ് എ ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇനിയും പേര് ഇട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗിരീഷ് ഏ ഡി, കിരൺ ജോസി എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് ആണ് സംഗീതം. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. തിരുവനന്തപുരം, കൊച്ചി, ഹൈദ്രാബാദ്, പൊള്ളാച്ചി തുടങ്ങിയ നാല് ലോക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിൽ ആയാണ് ഷൂട്ടിംഗ്. 75 ദിവസത്തോളം ഷൂട്ടിംഗ് നീണ്ടുനിൽക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അജ്മൽ സാബു ക്യാമറയും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഗാനരചന സുഹൈൽ കോയ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി സുമേഷ് &ജിഷ്ണു എന്നിവരാണ്. കളറിസ്റ് രമേശ് സി പി, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, ഡി ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി എഫ്എക്സ് – എഗ് വൈറ്റ് വീ എഫ്എക്സ്, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ്, പി ആർ ഒ ആതിര ദിൽജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ രോഹിത് ചന്ദ്രശേഖർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം ഭാവന റിലീസ്.