താന്‍ പ്രണയവും നഷ്ടവും ഒരു പോലെ അനുഭവിച്ചിട്ടുണ്ടെന്നും അതൊക്കെ എന്നും മനസില്‍ സൂക്ഷിക്കുന്ന ഓര്‍മ്മകളാണെന്നും തുറന്ന് പറഞ്ഞ് യുവനടി ഭാവന.ഒരു ദിവസം ആദ്യ കാമുകനെ കണ്ടുമുട്ടിയാല്‍ യാതൊരു ബുദ്ധിമുട്ടും വിചാരിക്കരുത്. അയാളുമായി എന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ തോന്നിയേക്കാം. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലാകുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്കൂളില്‍ പഠിക്കുമ്ബോള്‍ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല.
പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു.
ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.’,ഭാവന പറഞ്ഞു