സോഷ്യൽ മീഡിയയിൽ വൈറലായി നടി ഭാവനയുടെ വർക് ഔട്ട് വീഡിയോ. ‘നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ ജോലി ചെയ്യുന്നത് നിങ്ങൾക്ക് ലഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് വർക് ഔട്ട് വീഡിയോ ഭാവന പങ്കുവെച്ചിരിക്കുന്നത്. കൃത്യമായി വർക് ഔട്ട് ചെയ്യുന്ന ഒരാളാണ് ഭാവനയെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. അത് കൂടുതൽ വ്യക്തമാക്കുന്ന വിധത്തിലുള്ളതാണ് പുതിയതായി പങ്കുവെച്ചിരിക്കുന്ന വീഡിയോ.
കഠിനമായ വ്യായാമമുറകൾ അനായാസം ചെയ്യുന്ന ഭാവനയാണ് വീഡിയോയിൽ ഉള്ളത്. തന്റെ ട്രയിനർക്ക് പ്രത്യേകമായി നന്ദിയും അറിയിക്കുന്നുണ്ട് ഭാവന. നിലവിൽ ഭർത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്.
കന്നഡ സിനിമ നിർമാതാവ് നവീൻ ആണ് ഭാവനയുടെ ഭർത്താവ്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാൾ അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നു എങ്കിലും ഒരുപിടി വലിയ ചിത്രങ്ങളിലൂടെയാണ് ഭാവന തിരിച്ചെത്തിയത്. 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായ ഭാവന, പിന്നീട് ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ@ജിമെയിൽ.കോം, ബജ്രംഗി 2 , ഗോവിന്ദ ഗോവിന്ദ എന്നീ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അതുപോലെ ഫിലിം ഫെയർ പുരസ്കാരവും നേടിയെടുത്തിട്ടുള്ള നടിയാണ് ഭാവന. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും ഭാവന അഭിനയിച്ചിട്ടുണ്ട്.
View this post on Instagram