ദക്ഷിണേന്ത്യൻ സിനിമ ലോകത്തെ മികച്ച സൗഹൃദങ്ങളിൽ ഒന്നാണ് രമ്യ നമ്പീശന്റെയും ഭാവനയുടേയും. ഇരുവരും ഒരുമിച്ചുള്ള മനോഹര നിമിഷങ്ങൾ പ്രേക്ഷകർക്കായി അവർ സമ്മാനിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത പ്രിയ സുഹൃത്തിന് ആശംസയുമായി ഭാവന രംഗത്തെത്തിയിരിക്കുകയാണ്. രമ്യാ നമ്പീശന്റെ ഏറ്റവും പുതിയ ചിത്രമാണ് കുഹുകു. ചിത്രത്തിന് ആശംസ നേർന്നാണ് ഭാവന എത്തിയിരിക്കുന്നത്. മ്യാ നമ്പീശൻ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ടാണ് പ്രിയസുഹൃത്തിന് ആശംസ നേർന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടന്നും എല്ലാ വിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോയിൽ പറയുന്നുണ്ട്. ഒപ്പം ഒരു സ്നേഹചുംബനവും ഭാവന പ്രിയ സുഹൃത്തിന് സമ്മാനിക്കുന്നുണ്ട്.
ഭാവനയ്ക്ക് നന്ദി പറഞ്ഞ് രമ്യയും രംഗത്തെത്തിയിട്ടുണ്ട്. ഓർമവച്ച കാലം മുതലേ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന. ഉയർച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ കുറിച്ചു. തനിയ്ക്കൊപ്പം നിൽക്കുന്നതിന് ഭാവനയക്ക് നന്ദി പറയുന്നതായും രമ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്.