ആരാധകർ നെഞ്ചിലേറ്റിയ മൈക്കിളപ്പനും പിള്ളാരും ബോക്സ് ഓഫീസിലും നിറഞ്ഞാടുകയാണ്. ആദ്യ നാലു ദിവസം കൊണ്ടാണ് പണം വാരി പടങ്ങളുടെ പട്ടികയിൽ ഭീഷ്മപർവം ഒന്നാമത് എത്തിയത്. മോഹൻലാലിന്റെ ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ഭീഷ്മപർവം ഒന്നാമത് എത്തിയത്. തിയറ്റർ സംഘടനയായ ഫിയോക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീഷ്മപർവം റിലീസ് ചെയ്ത ആദ്യ നാലു ദിവസങ്ങൾക്കുള്ളിൽ എട്ടു കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കവെയാണ് വിജയകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിവെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയാണ് ഭീഷ്മപർവം ഇപ്പോഴും പ്രദർശനം തുടരുന്നത്. ആദ്യ നാല് ദിവസം കൊണ്ട് നേടിയ കളക്ഷനിലാണ് ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത്. ട്രാക്കർമാരെ ഉദ്ദേശിച്ചുള്ള അനൗദ്യോഗിക കണക്ക് അനുസരിച്ച് നാല് ദിവസം കൊണ്ട് 53 കോടി കളക്ഷൻ നേടിയെന്നാണ് പറയുന്നത്. ആദ്യദിനം മൂന്നു കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. റിലീസ് ദിനത്തിൽ 406 സ്ക്രീനുകളിലായി 1775 ഷോകളാണ് ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. സിനിമയുടെ ഓസ്ട്രേലിയ – ന്യൂസിലാൻഡ് രാജ്യങ്ങളിലെ റിലീസ് അവകാശം റെക്കോർഡ് തുകയ്ക്ക് ആയിരുന്നു വിറ്റുപോയത്.
#BheeshmaParvam is now the all time highest opening weekend grosser at the Kerala box office. Megastar on rampage mode 👌🔥
All time highest opening weekends.
1. #BheeshmaParvam
2. #Lucifer
3. #Baahubali2 pic.twitter.com/8qnVX6vd0y— ForumKeralam (@Forumkeralam2) March 7, 2022