മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തി മലയാള സിനിമയിലെ സൂപ്പർതാരങ്ങളും അഭിനയിച്ച് തകർത്ത ബിഗ് ബി എന്ന എവര്‍ഗ്രീന്‍ സ്റ്റൈലിഷ് എന്റര്‍ടെയിനറിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. വളരെയേറെ പ്രതീക്ഷകൾ ആരാധകർ ഈ മമ്മൂട്ടി ചിത്രത്തിന് നൽകിയിരിക്കുന്നത്. ആ പ്രതീക്ഷകളെ വാനോളം ഉയർത്തിയാണ് ക്യാരക്ടർ പോസ്റ്ററുകൾ എത്തിയിരിക്കുന്നതും.
ഇപ്പോഴിതാ ഭീഷ്മപർവ്വത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇതിന്റെ സംഗീത സംവിധായകനായ സുഷിൻ ശ്യാം. ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയതും ഇതിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതും സുഷിൻ ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്താൻ ആവില്ലെങ്കിലും, ഒന്നും പ്രതീക്ഷിക്കാതെ പോവാൻ ആണ് സുഷിൻ പറയുന്നത്. ഏതായാലും നല്ല ഒരനുഭവം ആയിരിക്കും ലഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടുകൾ ഒരുക്കി കഴിഞ്ഞുവെന്നും ഈ മാസം അവസാനത്തോടെ പശ്ചാത്തല സംഗീതവും ഒരുക്കി തീരുമെന്നും സുഷിൻ വെളിപ്പെടുത്തി.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആര്.ജെ മുരുകന് (മനു ജോസ്) അഡീഷണല്‍ ഡയലോഗും നിർവഹിച്ചിരിക്കുന്നു. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചെയ്തത്. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിർവഹിക്കുന്നു , പ്രൊഡക്ഷൻ ഡിസൈനർ. സുനില്‍ ബാബു, സമീറാ സനീഷ് കോസ്റ്റിയൂം കൈകാര്യം ചെയ്യും. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിൻറെ കഥ പറയുന്നത്. മാസ്സ് ആക്ഷൻ എന്റർടെയിനർ ആണെന്നാണ് ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ.
ഈ മാസ്സ് ഗ്യാങ്സ്റ്റർ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് തന്നെയാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, ഷെബിൻ ബെൻസൺ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.