പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തിലെ ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. ബി കെ ഹരിനാരായണന് എഴുതിയ വരികള്‍ സംഗീതം നല്കി ചിട്ടപ്പെടുത്തിയത് ജേക്സ് ബിജോയ് ആണ്. കോള്‍ഡ് കേസ്, കുരുതി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഒ.ടി.ടി റിലീസ് ആകുന്ന പൃഥ്വിരാജ് ചിത്രംകൂടിയാണ് ഭ്രമം.
ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7നാണ് ഭ്രമം റിലീസ് ചെയ്യുന്നത്. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ചിത്രം. ബോളിവുഡ് ഹിറ്റ് ചിത്രമായ ‘അന്ധാദുന്‍’ന്റെ റിമേക്ക് ആണ് ഭ്രമം. പിയാനിസ്റ്റായി ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പോലീസ് ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദനും വേഷമിടുന്നു. ശരത് ബാലന് ആണ് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് തിരക്കഥ മാറ്റിയെഴുതിയത്. സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്.
രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.