തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജിന് പെൺകുഞ്ഞു പിറന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്.പതിവ് ശൈലിയിൽ തമാശ കലർത്തിയായിരുന്നു പെൺകുഞ്ഞ് പിറന്ന വിവരം ബിബിൻ ജോർജ് പ്രേക്ഷകരുമായി പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന്
ഞാൻ ഈ രാഷ്ട്രത്തിന്റെ
രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു.
അമർ അക്ബർ ആൻറണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേർന്ന് ബിബിൻ തിരക്കഥ രചിച്ചത്. അമർ അക്ബർ ആൻറണി, ഒരു യമണ്ടൻ പ്രേമ കഥ,റോൾ മോഡൽസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ ഒരു പഴയ ബോംബ് കഥ എന്ന സിനിമയിൽ നായകനായും ബിബിൻ ജോർജ് അരങ്ങേറ്റം കുറിച്ചിരുന്നു.