അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സ്വന്തം കൈ കൊണ്ട് ബിരിയാണി ഉണ്ടാക്കി എല്ലാവർക്കും സ്വയം വിളമ്പി കൊടുക്കുന്ന ഒരു പതിവ് മമ്മൂക്കക്കുണ്ട്. മലയാള സിനിമയിലെ ഭൂരിഭാഗം പേരും ആ രുചി അനുഭവിച്ചു അറിഞ്ഞിട്ടുള്ളവരാണ്. ഇപ്പോഴിതാ ആ ഒരു സൗഭാഗ്യം കൈ വന്നതിന്റെ സന്തോഷത്തിലാണ് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂക്കയുടെ കൈയ്യിൽ നിന്ന് തന്നെ ബിരിയാണി വാങ്ങി കഴിക്കുവാൻ ബിബിനും കൂട്ടർക്കും കഴിഞ്ഞത്. ഫേസ്ബുക്കിലാണ് ബിബിൻ ജോർജ് തന്റെ സന്തോഷം പങ്ക് വെച്ചത്.
കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്.
അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ് …
മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി…
ഇവിടെ ദുൽഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു “കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി”