റസൂല്‍ പൂക്കുട്ടിയും ബിബിന്‍ ദേവും ചേര്‍ന്ന് ശബ്ദമിശ്രണം നിര്‍വ്വഹിച്ച ഒത്ത സെരിപ്പ് സൈസ് ഏഴ് എന്ന തമിഴ് ചിത്രത്തിനാണ് ഈ തവണത്തെ മികച്ച റീറെക്കോര്ഡിങ്ങിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. എന്നാല്‍ പുരസ്കാരപ്പട്ടികയില്‍ ഉണ്ടായിരുന്നത് റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ശബ്ദമിശ്രണരംഗത്തുള്ള ബിബിന്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ് ക്ലെറിക്കല്‍ പിഴവ് കൊണ്ട് അനിശ്ചിതത്വത്തിലായത്. സ്വന്തം പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുളള നടപടികളുമായി മുന്നോട്ടുപോവുകയാണ് ബിബിൻ ദേവ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബിബിനും താനും ചേർന്നാണ് ശബ്ദമിശ്രണം നിർവഹിച്ചതെന്ന് റസൂൽ പൂക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിർമ്മാതാവിന്റെ കത്തുമായി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിനെ സമീപിക്കാനൊരുങ്ങുകയാണ് ബിബിൻ. യന്തിരൻ 2.0 , ട്രാന്‍സ്, ഒടിയൻ, മാമാങ്കം , മാസ്റ്റർപീസ്, കമ്മാരസംഭവം തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് മിക്സറാണ് ബിബിൻ ദേവ്.