ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ് ആരംഭിച്ചത് വലിയ ആവേശത്തോടെയാണ്. പ്രേക്ഷകർക്ക് പരിചിതരും അപരിചിതരുമായ നിരവധി പേർ അതിൽ പങ്കാളികളായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് എയര്‍ഹോസ്റ്റസ് ആയിരുന്ന അലക്സാന്‍ഡ്ര ജോണ്‍സനെ മലയാളികള്‍ തിരിച്ചറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ അലക്സാന്‍ഡ്രയെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടതിന് ശേഷമാണ് ആരാധകർക്ക് കാര്യം എന്താണെന്ന് മനസ്സിലാകുന്നത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ താരം എന്തിനാണ് ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു ആരാധകരുടെ സംശയം.
വീഡിയോയ്ക്ക് നല്കിയ ക്യാപഷന് സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രംഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച് പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്കിയെ ആണെന്ന് മനസ്സിലാകുന്നത്. കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്കി കോഴിക്കോടാണ് ഉള്ളതെന്നും അലക്സാന്‍ഡ്ര പറയുന്നു.
നല്ല പ്രായത്തിൽ കല്യാണം കഴിച്ചാൽ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച് തോർത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു. വിസ്കിയുടെ ശരീരം വൃത്തിയാക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നിനും സമ്മതിക്കാതെ കളിച്ച് നടക്കുകയാണ്. ഭക്ഷണം വാരിക്കൊടുത്തതിന് ശേഷം ഇരുവരും ഒന്നിച്ചാണ് കിടന്ന് ഉറങ്ങുന്നത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ ശേഷവും സാന്‍ഡ്രയ്ക്ക് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ട്.