മലയാളത്തിലെ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് സീസൺ 2. പ്രേക്ഷകർക്ക് ഇഷ്ടമുള്ള നിരവധി താരങ്ങൾ ഇതിൽ പങ്കെടുത്തപ്പോൾ പരിപാടിയിൽ ഗ്രൂപ്പിസം അരങ്ങേറിയിരുന്നു. ഷോയുടെ തുടക്കകാലത്ത് രജിത് കുമാറിനെ ഒറ്റപ്പെടുത്തി ബാക്കിയെല്ലാവരും ഒരു ഗ്യങ്ങായി അരങ്ങേറിയതിന് പിന്നാലെ സഹോദരിമാരായ അമൃതയും അഭിരാമിയും എത്തിയപ്പോൾ ഈ കളികൾ മാറിത്തുടങ്ങി. 75 ദിവസം നീണ്ടുനിന്ന ഷോ കൊറോണ വൈറസ് മൂലം നിർത്തുകയായിരുന്നു.
ഷോയ്ക്ക് പുറത്തും ഈ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു എന്ന് നിരവധി ചിത്രങ്ങളിലൂടെ തെളിവായി എങ്കിലും രജിത് കുമാറിനെ മാത്രം ഒരു ചിത്രത്തിലും കാണുവാൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ രജിത്തിനെ തേടിയും സുഹൃത്തുക്കൾ എത്തിയിരിക്കുകയാണ്. ഷോയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആരാധക വലയം ഉണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു രജിത് കുമാർ. അമൃതയും അഭിരാമിയും സുജോ മാത്യുവും രജിത് കുമാറും ഒത്തുചേർന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.