പ്രശസ്ത സംവിധായകൻ സിദ്ദിഖ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് തന്നെ രചന നിർവഹിച്ച് 25 കോടി ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ഒരു പുതുമുഖ നടി ആണ്. മിർണ്ണ മേനോൻ എന്നാണ് താരത്തിന്റെ പേര്. ചിത്രം റിലീസ് ആകുന്നതിനു മുൻപേ തന്നെ പുതുമുഖ നടി ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ മിർണയുടെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
തന്റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരത്തിന് ഇനി നേടിയെടുക്കുവാൻ ഉള്ളത് അഭിനയത്തിലൂടെ ഉള്ള മികവ് കൂടിയാണ്. അഭിനയത്തിലും മികവു പുലർത്തിയാൽ മലയാളത്തിലെ മുൻനിര നടിമാരുടെ കൂട്ടത്തിലേക്ക് മിർണ്ണയും ചേർക്കപ്പെടും. മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ഇപ്പോൾ തരംഗമാവുകയാണ്. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.