മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.ഇതൊട് കൂടി ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായി.നിലവിൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലാണ് മോഹൻലാൽ അഭിനയിച്ച് വരുന്നത്.ഈ ചിത്രം പൂർത്തിയായ ശേഷം മോഹൻലാൽ ബിഗ് ബ്രദറിൽ ജോയിൻ ചെയ്യും.
ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും ഉണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്.
വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.
റെജിന കസാന്‍ഡ്രയാണ് ചിത്രത്തിലെ നായിക.റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും എന്നാണ് സംവിധായകൻ സിദ്ദിഖ് പറയുന്നത്.ഇതിൽ ഒരാൾ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ നായിക സത്നാ ടൈറ്റസ് ആയിരിക്കും.മൂന്നാമത്തെ നായിക പുതുമുഖമാണ്.ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്ദ്ദനന്,വിഷ്ണു ഉണ്ണിക്കൃഷ്ണൻ കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ്.