സൂപ്പർഹിറ്റ് സംവിധായകൻ സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബിഗ് ബ്രദറിൽ ലാലേട്ടന്റെ ബ്രദറായി ആസിഫ് അലിയും എത്തുന്നതായി റിപ്പോർട്ടുകൾ. റെഡ് വൈൻ എന്ന ചിത്രത്തിനായി അവർ ഒന്നിച്ചിരുന്നെങ്കിലും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ വളരെയേറെ ആഗ്രഹമുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുമുണ്ട്. സംവിധായകൻ സിദ്ധിഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള എസ് ടാക്കീസാണ് ചിത്രം നിർമിക്കുന്നത്. ജിബി – ജോജു ടീം ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. അതിന് ശേഷം മാത്രമേ ബിഗ് ബ്രദർ ഷൂട്ട് തുടങ്ങൂ. വിജയ് സൂപ്പറും പൗർണ്ണമിയും, ഉയരെ തുടങ്ങിയ വിജയ ചിത്രങ്ങൾ കൊണ്ട് 2019 എന്ത് കൊണ്ടും ആസിഫ് അലിക്ക് ഒരു നല്ല വർഷമായി മുന്നേറുകയാണ്.