കങ്കണ റാവത്തിന്റെ ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് റീമേക്ക് ചിത്രമാണ് പാരീസ് പാരീസ്.കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ ഏറെ വിവാദമായി മാറിയിരുന്നു. കാജലിന്റെ മാറിടത്തില്‍ സഹതാരം സ്പര്‍ശിക്കുന്ന ഒരു രംഗം ഉള്പ്പെടുത്തിയതിനായിരുന്നു വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നത്.
ഇപ്പോൾ ചിത്രത്തിലെ ഈ രംഗമുള്‍പ്പെടെ 25ഓളം സീനുകള്‍ക്കും സംഭാഷണങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് റിവൈസിംഗ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുളള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.ഈ സിനിമ ഞങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും എന്തിനാണ് ഇത്രയും അധികം കട്ടുകള്‍ അവര്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ലെന്നും ചിത്രത്തിലെ നായിക കാജൽ അഗർവാൾ അഭിപ്രായപ്പെട്ടു.ചിത്രം തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ റീമേക്കുകളും ചിത്രത്തിന്റെതായി വരുന്നുണ്ട്.രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.