29 കാരനായ മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണറപ്പും മോഡലുമായ പവന് ആണ് ബിഗ്ബോസിലെ പുതിയ മത്സരാര്‍ത്ഥി. ബിഗ് ബോസ് സീസണ് രണ്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് പവന് മത്സരത്തില്‍ എത്തിയത്. ബൈക്കിലാണ് മാസ് എന്‍ട്രിയോടെ ബിഗ് ബോസ് ഹൗസിലേക്ക് പവന് കടന്നു വന്നത്.
പവന് മോഡലും മിസ്റ്റര്‍ കേരള റണ്ണറപ്പുമാണ്. സോഷ്യല്‍ മീഡിയയില വളരെ സജീവമാണ് പവന്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബിഗ് ബോസ് സീസണ് 2 കണ്ടെസ്റ്റന്റ് എന്ന അപ്ഡേറ്റ് ചൂണ്ടിക്കാട്ടി പ്രേക്ഷകര്‍ നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു. ഒരു തമിഴ് സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോഴിതാ താരം സ്വകാര്യ ജീവിതത്തെ ക്കുറിച്ച് തുറന്നു പറയുകയാണ്. തനിക്ക് സ്ഥിര വരുമാനമില്ലെന്നും തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണെന്നും പവന് പറഞ്ഞു. തന്നെക്കാളും മൂന്നു വയസ്സ് മൂത്ത ആളാണ് ഭാര്യ ലാവണ്യ. അവളാണ് ഇങ്ങോട്ട് വരാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തന്നത്. അവള് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരില്ലായിരുന്നുവെന്നും അഭിമാനത്തോടെ പവന് പറയുന്നു. ബിഗ് ബോസിലെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ഡോ. രജിത് ആണെന്നും സ്ത്രീകളില്‍ ആരെയും ഇഷ്ടപ്പെടാന്‍ തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.