ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസില്‍ പുതിയ ട്വിസ്റ്റുകളാണ് ഓരോ ആഴ്ചയിലും നടക്കുന്നത.് ഏറ്റവുമൊടുവില്‍ പുറത്തായത് വീണ നായര്‍ എന്ന മത്സരാര്‍ത്ഥി ആയിരുന്നു. പുറത്താക്കിയ ശേഷമുള്ള എപ്പിസോഡില്‍ അമൃതയ്ക്കെതിരെ ബിഗ് ബോസ് വീട്ടില്‍ ഒരു പ്രശ്നം ഉന്നയിച്ച് എത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍. ഇത്തവണ എലിമിനേഷന് രണ്ട് വ്യത്യസ്ത രീതിയിലായിരുന്നു നടന്നത്. രണ്ടു പേരെ വച്ച് കണ്ഫഷന് റൂമിലേക്ക് വിളിപ്പിച്ചു ഒരാളെ രണ്ടുപേരും ചേര്‍ന്ന് തീരുമാനിക്കണം എന്നിട്ട് അയാളുടെ പേര് നോമിനേറ്റ് ചെയ്യണം എന്നായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നത്. ഇത്തവണത്തെ നോമിനേഷന് പ്രത്യേകതയും ഇതായിരുന്നു. ഈ സമയത്താണ് ദയ തുറന്നുപറച്ചില്‍ നടത്തിയത്. എലീനയോടൊപ്പമായിരുന്നു റൂമിലേക്ക് പോയത്.
ഇതിനുശേഷമാണ് താരം അമൃതയെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. 29 വയസുള്ള സ്ത്രീയെ ആണെങ്കിലും അവര്‍ക്ക് ഹൗസില്‍ ഒരു വൃത്തിയും വെടിപ്പും ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഒരു ഡ്രസ്സ് ഇതുവരെ അലക്കാതെ കിടക്കുന്ന സ്ഥലത്ത് വെച്ച് ഗന്ധം കാരണം അവിടെനടക്കാന് സാധിക്കുന്നില്ലെന്നും കൊതുക് ആണെന്നും അമൃതയുടെ വൃത്തിയില്ലായ്മയെ ദയ ചൂണ്ടിക്കാട്ടി.രജിത് കുമാര്‍ വരെ കൈവയ്യാഞ്ഞിട്ടും വളരെ വൃത്തിയോടെ ആണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അമൃത പക്ഷേ അങ്ങനെ അല്ലെന്നും ഇവിടെ നിന്ന് പുറത്താക്കാന്‍ താന്‍ അമൃതയുടെ പേര് നിര്‍ദ്ദേശിക്കുമെന്നും ദയ കൂട്ടിച്ചേര്‍ത്തു.