ലോകമാകമാനം കോവിഡ് രോഗബാധയെത്തുടര്‍ന്ന് എല്ലാവരും ജാഗ്രത പുലര്‍ത്തുമ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിക്കുന്നു.ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിഗ് ബോസ് സീസണ് ടുവില്‍ പ്രവര്‍ത്തിക്കുന്ന 300 പേരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത് . ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.
കലാകാരന്മാരുടെ ആരോഗ്യത്തിനും സുരക്ഷക്കും ഊന്നല്‍ കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രൊഡക്ഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്നതല്ലെന്നും പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും അറിയിക്കുന്നു. ഇത് വരെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗം വന്നിട്ടില്ലെന്നും വരാതെ നോക്കേണ്ട ഉത്തരവാദിത്വം തങള്ക്കുണ്ടെന്നും ഇനിയും വിനോദവുമായി മുന്നില്‍ വരുമെന്നും എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിത ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് തീരമാനത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.