ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അവസാന ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ്സ് മൂന്നാം സീസണ് അപ്രതീക്ഷിതമായി നിര്‍ത്തി വച്ചത്. ചെന്നൈയിലാണ് ബിഗ് ബോസ് പ്രോഗ്രാമിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തമിഴ് നാട്ടില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രോഗ്രാം തമിഴ്നാട് സര്‍ക്കാര്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. നൂറു ദിന പ്രോഗ്രാമില്‍ 95 ദിവസം കഴിഞ്ഞിരുന്നു.
നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റംസാന് മുഹമ്മദ്, ഋതു മന്ത്ര, ഡിംപല്‍ ഭാല്‍, സായി വിഷ്ണു, അനൂപ് കൃഷ്ണ, മണിക്കുട്ടന് എന്നിങ്ങനെ എട്ടു പേരാണ് ഷോയില്‍ അവസാന വാരം ഉണ്ടായിരുന്നത്. അവര്‍ തിരികെ നാട്ടിലേക്കു എത്തിയിരിക്കുകയാണ്. കൊച്ചി എയര്‍പോര്‍ട്ടില്‍ താരങ്ങള്‍ എത്തുന്ന വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. മണിക്കുട്ടന് നേരിട്ട് തിരുവനന്തപുരത്തേക്കാണ് എത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും ബിഗ്ബോസ് സീസണ് 2 നിര്‍ത്തിവയ്ക്കുകയും വിജയിയെ കണ്ടെത്താന്‍ കഴിയാതെ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി വോട്ടെടുപ്പിലൂടെ ആരാണ് വിജയി എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് ബിഗ്ബോസ് നല്‍കിയിട്ടുണ്ട്.