ബിഗ്ബോസ് സീസണ് 2 പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങി ആരാധകര്‍ വലിയ ആകാംക്ഷയാണ്. കാരണം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പരിപാടി കണ്ടതിന് പിന്നില്‍ പേര്‍ളിയുടേയും ശ്രീനിഷിന്റെയും പ്രണയം കാരണമാണ്.
അങ്ങനെ ഒരു പ്രണയം ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളില്‍ പ്രണയത്തിന്റെ ചില സാധ്യതകള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ് ടുവിലെ മത്സരാര്‍ത്ഥികള്‍ ഒരാളായ രജിത് കുമാര്‍ ഒരു പ്രണയത്തിന് വഴികാട്ടി കൊടുത്തിരിക്കുകയാണ ഇപ്പോള്‍.
മോഡലും അസിസ്റ്റന്റ് സംവിധായകനുമായ സുജോ മാത്യുവിനോട് അലക്സാഡ്രയെ പ്രണയിക്കാന്‍ ശ്രമിക്കാനാണ് ഉപദേശിക്കുന്നത്. രാവിലെ വ്യായാമത്തിന്റെ ഇടയില്‍ നടന്ന ചെറിയ സംഭാഷണമാണ് ആണ് ഈ പ്രണയത്തിന് കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ കല്യാണം കഴിക്കാന്‍ വേണ്ടി അല്ല മത്സരിക്കാന്‍ വേണ്ടിയാണ് വന്നതെന്നും ഇത്തരം കാര്യങ്ങള്‍ തന്നോട് പറയേണ്ട എന്നും പറയുന്നുണ്ട് സുജോപറയുന്നുണ്ട്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ സീസണില്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആരാധകര്‍ ഏറെയായിരുന്നു. ഇരുവരുടേയും പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയും ചെയ്തിരുന്നു.