ബിഗ്ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ആരാധകര്‍. രഹ്ന ഫാത്തിമയും ബോബി ചെമ്മണ്ണൂരും അടക്കമുള്ളവര്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നടന് ടോവിനോ തോമസ് മൂന്നാം സീസണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. അവതാരകനായി ഇത്തവണയും മോഹന്‍ലാല്‍ തന്നെ ഉണ്ടാകും എന്നാണ് ഏഷ്യാനെറ്റ് പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയില്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞത്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആരായിരിക്കും എന്നതിനെ സംബന്ധിച്ച് അന്തിമ സൂചന ലഭിച്ചിട്ടില്ല.
കരിക്ക് പരിപാടിയിലൂടെ ജനപ്രിയനായ ജോര്‍ജ്, സാമൂഹിക പ്രവര്‍ത്തകയും ചിന്തകയുമായ രഹന ഫാത്തിമ, ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദൃശ്യ രഘുനാഥ്, ഏഷ്യാനെറ്റ് തന്നെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കോമഡി ആര്‍ട്ടിസ്റ്റ് അസീസ്, ടിക് ടോക് താരം ഹെലന് ഓഫ് സ്പാര്‍ട്ട, ജോസഫ് അന്നംകുട്ടി ജോസ്, രശ്മി നായര്‍, മോഹനന് വൈദ്യര് എന്നിവര്‍ അടക്കമുള്ള ലിസ്റ്റ് ആണ് ഇപ്പോള്‍ ആരാധകര്‍ പുറത്തു വിട്ടിരിക്കുന്നത്. എന്തൊക്കെയായാലും മത്സരാര്‍ത്ഥികള്‍ ആരായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനം ഈ വാരം തന്നെ ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബിഗ്ബോസിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം 14 സീസണുകള്‍ പിന്നിട്ടു കഴിഞ്ഞു. സൂപ്പര്‍ താരം സല്മാന് ഖാന് ആണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നത്. സണ്ണിലിയോണ്‍ അടക്കമുള്ള താരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിചിത ആകുന്നത് ഈ പരിപാടിയിലൂടെ ആണ്. തമിഴ് പതിപ്പ് അവതരിപ്പിക്കുന്നത് കമലഹാസനാണ്. ഇതിനോടകം നാല് സീസണുകള്‍ ആണ് തമിഴ് പതിപ്പ് പിന്നിട്ടത്.