ബിഗ് ബോസ് മലയാളം എഡിഷന്റെ ഷൂട്ടിങ് തടഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി. തമിഴ് നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നടന് മണിക്കുട്ടന്, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റി.
വാലന്‍ന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. നൂറുദിവസത്തെ ഷൂട്ടിങ് ആണ്. എന്നാല്‍ കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷോ 14 ദിവസങ്ങള്‍ നീട്ടിയിരുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ ബിഗ് ബോസ് ഈ സീസണ് തുടരുമെന്നാണ് ഏഷ്യാനെറ്റ് അധികൃതരുടെ വിശദീകരണം.